Sunday, 26 December 2021

ക്രിസ്തുമസ് സന്ദേശം

അതിജീവനത്തിൻ്റെ തീരം തേടിയുള്ള യാത്രയിൽ ആഗതമായ മറ്റൊരു മഞ്ഞുകാലവും ഇടയൻ്റെ തിരുജനന പിറവിയും.  രണ്ടായിരത്തി ഇരുപത്തൊന്നു വര്ഷം മുന്നേ ബത്‌ലഹേം പട്ടണത്തിൽ പാതിരാത്രിയിൽ നിറവയറുമായി ഒരിത്തിരി സ്ഥലത്തിന് വേണ്ടി കതകുകളിൽ മുട്ടിയ ഈശോയുടെ പ്രിയ മാതാവും പിതാവും ഒരർത്ഥത്തിൽ അനുഭവിച്ചതും ഈ അതിജീവിനത്തിൻ്റെ പ്രശ്‌നം തന്നെയല്ലായിരുന്നോ?

പരീക്ഷണങ്ങളും കുറ്റപ്പെടുത്തലുകളും മുറിവുകളും വേദനകളുമായി കാൽവരി കുന്നിൽ പൊലിഞ്ഞു തീർന്ന ജീവിതം തനിക്കുവേണ്ടിയുള്ളതല്ലെന്നോർക്കുമ്പോഴാണ് ക്രിസ്തുമസിന് അർഥം കൈവരുന്നത്.

ഒറ്റപെട്ടവനെ ചേർത്തുപിടിക്കാൻ, രോഗിക്ക് മരുന്നാവാൻ, മുക്കുവനേം കൂടെക്കൂട്ടാൻ, ഒറ്റുകാരനേം തള്ളിപ്പറയുമെന്നുറപ്പുള്ളവനെയും ഒരു പന്തിയിലിരുത്തി വിളമ്പിക്കൊടുക്കാൻ ഈ നസ്രായനല്ലാതെ വേറെ ആർക്കാ കഴിയുന്നെ?

വാതിലുകൾ അടച്ചു പൂട്ടാതെ മലർക്കെ തുറന്നു പിടിക്കാനും, കണ്ണീരൊപ്പുന്ന തൂവാലകളായി മാറാനും, അപരനെ സ്നേഹിക്കാനും അവൻ്റെ കണ്ണിലെ കാഴ്ചയാവാനും കഴിയുന്ന ക്രിസ്തുമസ് രാവാകട്ടെ നമുക്കെല്ലാവർക്കും.

നിങ്ങൾക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ക്രിസ്തുമസാശംസകൾ 

ഷൈജു എസ് , എയ്ഞ്ചൽ 



Wednesday, 8 December 2021

മാറാല പിടിച്ച കണ്ണട ; പുതിയതാ പക്ഷെ !!

ഈ കാലത്തിൻറെ കാഴ്ചകൾ, കണ്ണുകൾ തുറന്നു പിടിച്ചു നോക്കിയാലും വെക്തമാക്കണമെന്നില്ല . മങ്ങലേറ്റു തുടങ്ങിയ കണ്ണുകളും അതിന്മേലിരിക്കുന്ന കട്ടിയുള്ള കണ്ണടയും ഇച്ചിരി പഴയതാന്നു പറഞ്ഞാൽ അരിശം വരുമെന്നെനിക്കറിയാം. ഈയിടെയായി കാണുന്നതൊന്നും അങ്ങോട്ട് വെക്തമാവുന്നില്ലന്നേ...  വ്യക്തമായാലും അങ്ങോട്ട് ദഹിക്കാനും പാടാ ! ഇതിപ്പം എന്തിന്റെ കുഴപ്പാന്നു ആരോടാണെന്ന ചോദിക്ക്യാ ? 

കൊച്ചുമോൻ വാങ്ങി തന്ന കണ്ണട ഇച്ചിരി മാറാലയൊക്കെ പിടിച്ച് അലമാരായിരിപ്പുണ്ടല്ലോ അല്ലെ? എന്നാപിന്നെ അതെടുത്തൊന്നു വച്ചൂടെ?

ഓ ഇതിച്ചിരി പളപളപ്പുള്ളതാ.. എനിക്കത് ചേരില്ല 

അല്ല ആരാ പറഞ്ഞെ ?

എനിക്കറിയാം 

നമുക്ക് നോക്കാന്നെ .. നിങ്ങളെടുത്തു മാറാലയൊക്കെ തട്ടിക്കളഞ്ഞിട് ഒന്ന് വച്ച് നോക്കിയേ .. വല്ലോം കാണുന്നുണ്ടോ?

ആഹ്‌ കാണാം കാണാം ... നല്ല വെടിപ്പായി കാണാം 

അതാ ഞാൻ പറഞ്ഞെ ... കാലമൊക്കെ മാറി വരുവല്ലേ?


(കാലത്തിനൊപ്പം) 

Friday, 12 March 2021

അണയാം പാദത്തിലണയാം

                                        അണയാം പാദത്തിലണയാം 

അഴലുന്ന ജീവിത മരുവിൽ 
അലയുന്ന ഹൃദയ തുടികൾ 
പിടയുന്ന മാനസ വ്യഥകൾ 
തകരുന്ന മാനുഷ കിനാക്കൾ 

                അറിയില്ല നാഥാ പൊരുധീടുവാൻ  
                കഴിയില്ല കർത്താ നിലനിന്നിടാൻ - 2 

                അണയാം പാദത്തിലാണയം 
                നുണയാം സമർപ്പിത രുധിരം - 2 

വഴി കാണാതുഴലുന്ന അജഗണം നാം 
തണൽ തേടിയലയുന്ന പറവക്കൂട്ടം 
താമസിനാൽ നയിക്കപ്പെടുമൊരു വർഗം 
പാപത്തിൻ പിടിയിലമർന്ന  കൂട്ടം     ( അറിയില്ല )

ഉറ്റവർ തള്ളിക്കളഞ്ഞവർ നാം 
മൃത്യു താൻ ആശ്വാസമായി കാണുവോർ 
ആത്മ വിശപ്പിനാൽ അലയുവോർ നാം 
കണ്ണുനീർ തുള്ളി അന്യമായോർ         (അറിയില്ല )