അഴലുന്ന ജീവിത മരുവിൽ
അലയുന്ന ഹൃദയ തുടികൾ
പിടയുന്ന മാനസ വ്യഥകൾ
തകരുന്ന മാനുഷ കിനാക്കൾ
അറിയില്ല നാഥാ പൊരുധീടുവാൻ
കഴിയില്ല കർത്താ നിലനിന്നിടാൻ - 2
അണയാം പാദത്തിലാണയം
നുണയാം സമർപ്പിത രുധിരം - 2
വഴി കാണാതുഴലുന്ന അജഗണം നാം
തണൽ തേടിയലയുന്ന പറവക്കൂട്ടം
താമസിനാൽ നയിക്കപ്പെടുമൊരു വർഗം
പാപത്തിൻ പിടിയിലമർന്ന കൂട്ടം ( അറിയില്ല )
ഉറ്റവർ തള്ളിക്കളഞ്ഞവർ നാം
മൃത്യു താൻ ആശ്വാസമായി കാണുവോർ
ആത്മ വിശപ്പിനാൽ അലയുവോർ നാം
കണ്ണുനീർ തുള്ളി അന്യമായോർ (അറിയില്ല )
No comments:
Post a Comment