എൻ ചലനത്തെപോലും ചോദ്യം ചെയുമ്പോൾ
മടിയേതുമില്ലാതെ ഓർമ്മതൻ വാതിലിൽ മുട്ടുന്നനേരം
പിടക്കുന്ന ഹൃദയത്തിനുത്തരം ഞാനെന്തു പറയേണ്ടു
തേജസ്വനിയാം വാനിതിൽ കൈകൾ കൂപ്പി കേണിടുമ്പോൾ
ഒരല്പമാം ആശ്വാസം യാചിക്കുമെന്നോട-
രുളിയ ഹൃദ്യമാം വാക്കുകൾ ഓർക്കുന്നു ഞാൻ-
"മറക്കണം നീ ഓർക്കരുതാത്തതെല്ലാം എന്നുമെന്നും"
പ്രതീക്ഷാപൂർവം ഭാവിയിലേക്ക്ഉരുളുമെൻ കർമ്മങ്ങൾ
അപ്രതീക്ഷിതമാം വൈരികൾ കണ്ടുടയുമ്പോൾ
ഓർക്കുക പഠിച്ചതോർക്കുക എന്നുമോർക്കുക-
"മറക്കണം നീ ഓർക്കരുതാത്തതെല്ലാം എന്നുമെന്നും"
വീണുപോയൊരിടങ്ങൾ വിജയസ്മാരകങ്ങളാക്കി
കുതിക്കണം നീ കുതിച്ചു പായണം നീ കുതിരകണക്കെ
പൊട്ടിച്ചിതറിയതാം സ്വപ്നത്തിൻ മണിമുത്തുകൾ
ഹാരമാക്കിയണിയണം ദേവൻ മൂർത്താവിൽ .....
No comments:
Post a Comment